Ex Tax: ₹. 300.00
വെയിലും മഴയും മഞ്ഞും പ്രകൃതിയുടെ നാനാതരം സാന്നിദ്ധ്യങ്ങളും ഭാഷയിൽ ഒന്നായിത്തീരുന്ന അനുഭവം രാമൻ ഇഫക്ട് വായിക്കുന്ന ആർക്കും അനുഭവപ്പെടാതിരിക്കില്ല. മുള്ളുകൊണ്ട് കോറുന്നതുപോലുള്ള വേദന ഓരോ വാക്കിനു പിന്നിലും നോവലിസ്റ്റ് അനുഭവിച്ചതായി നാം തിരിച്ചറിയും. കണ്ണീരിന്റെ ഉപ്പുരസം രുചിച്ചറിഞ്ഞുകൊണ്ടു മാത്രമേ വായനക്കാർക്കും അത് ഉൾക്കൊള്ളാനാവൂ. ആ ഉപ്പുരസത്തിനു പിന്നിൽ വെളിച്ചത്തിനു വേണ്ടിയുള്ള എഴുത്തുകാരന്റെ ധ്യാനം ഉൾച്ചേർന്നിരിക്കുന്നു. ഭാഷയാൽ നോവിക്കപ്പെടാനും അതേസമയം ഭാഷയാൽ ധ്യാനസ്ഥനാവാനും വായനക്കാരനെ അനുവദിക്കുന്ന ഒരു മന്ത്രത്തകിട് നോവലിന്റെ അരയിൽ കെട്ടിവെച്ചിട്ടുണ്ട്.
- എൻ. ശശിധരൻ
വിസ്മൃതിയ്ക്കുവേണ്ടിയുള്ള പലായനങ്ങളെല്ലാം സ്മൃതികളിലേക്കുളള ഏകാന്തയാത്രയാണെന്ന്, മരുതുംകര എന്ന ദേശത്തിലേക്ക് പതിനാലു വർഷങ്ങൾക്കുശേഷം തിരിച്ചെത്തുന്ന പാവുണ്ണിയിലൂടെ ആവിഷ്കരിച്ച്, ജീവിതമെന്ന മഹാസമസ്യയെ വ്യത്യസ്തമായി വ്യാഖ്യാനിക്കുന്ന രചന
രാജൻ പാനൂരിന്റെ ഏറ്റവും പുതിയ നോവൽ