Ex Tax: ₹. 149.00
ഒരു കാട്ടുഗ്രാമം. അച്ഛന്‍ ലോഡിങ് തൊഴിലാളി. അമ്മൂമ്മ കള്ളവാറ്റുകാരി. ഫുട്‌ബോള്‍ കളിക്കാരനാക്കാന്‍ മോഹിച്ചു. കേരളത്തിലെ മികച്ച ഭാവി ഫുട്‌ബോളര്‍ക്കുള്ള ഗോള്‍ഡ് മെഡല്‍. സന്തോഷ് ട്രോഫി ക്യാംപില്‍ നിന്ന് പരുക്കു പറ്റി പുറത്ത്…അമ്മൂമ്മ ഊരിക്കൊടുക്കുന്ന വള.. കൈയില്‍ ഡിഗ്രി ഇല്ല. ഇംഗ്ലീഷ് അറിയില്ല. നാല്പതിലേറെ ഇന്റര്‍വ്യൂകളില്‍ നിന്ന് പുറത്ത്…ഒടുവില്‍ ബാംഗ്ലൂരിലെത്തുമ്പോള്‍ ഇ-മെയില്‍ അയയ്ക്കാനല്ലാതെ കമ്പ്യൂട്ടര്‍ തൊട്ടിട്ടില്ലാത്ത ഈ ചെറുപ്പക്കാരന്‍ ഇന്ന് ഐ.ടി മേഖലയിലെ കോടികള്‍ ആസ്തിയുള്ള കമ്പനിയുടെ ഉടമ. കൊല്ലത്തിന്റെയും പത്തനംതിട്ടയുടെയും അതിര്‍ത്തിയിലുള്ള പാടം എന്ന ഗ്രാമത്തില്‍ കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യത്തില്‍ നിന്ന് വളര്‍ന്ന് ഇന്ന് ലോകമറിയുന്ന ഒരു സ്റ്റാര്‍ട്ട് അപ് സംരംഭകനായി മാറിയ വരുണ്‍ ചന്ദ്രന്റെ കഥ ചുരുക്കി പറഞ്ഞാല്‍ ഇത്രയുമാണ്. വരുണ്‍ ആരംഭിച്ച കോര്‍പ്പറേറ്റ് 360 ഇന്ന് ലോകമറിയുന്ന സ്റ്റാര്‍ട്ട് അപ് സംരംഭമാണ്. ഗ്രാമങ്ങളില്‍ പ്രവര്‍ത്തനം നടത്തുന്ന ഈ സംരംഭത്തെ കുറിച്ചും വരുണിനെ കുറിച്ചും 2016 ഒക്ടോബറില്‍ ഫോബ്‌സ് മാസിക ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. എന്തുകൊണ്ടാണ് വരുണ്‍ സ്മാര്‍ട്ട് സിറ്റികള്‍ തേടിപ്പോകാതെ സ്മാര്‍ട്ട് വില്ലേജുകള്‍ ലക്ഷ്യം വെക്കുന്നതെന്നായിരുന്നു അന്വേഷണം. വരുണ്‍ ഇപ്പോള്‍ പങ്കുവെക്കുന്ന അതേ ജീവിതാനുഭവങ്ങളും വളര്‍ന്നു വന്ന പശ്ചാത്തലവുമായിരുന്നു ഇങ്ങനെയൊരു തീരുമാനത്തിന് പിന്നില്‍