Retailed By Gbooks,Kochi
Product Code: G-1
Availability: In Stock
₹. 280.00 ₹. 330.00
Ex Tax: ₹. 280.00

'വല്ലാത്തൊരു കഥ" മലയാളിയുടെ ദൃശ്യസംസ്കാരത്തിന് പുതിയ കണ്ണുകൾ നൽകിയ പരിപാടിയാണ്. മലയാളിയുടെ ദൃശ്യബോധത്തിന്റെ ആഴവും പരപ്പും എന്താണ് എന്ന് തിരിച്ചറിയാൻ ശ്രീ. ബാബു രാമചന്ദ്രനും വല്ലാത്തൊരു കഥയും വേണ്ടി വന്നു എന്നതാണ് സത്യം. ഉപരിപ്ലവമായ കെട്ടുകാഴ്ചകളുടെ ഉത്സവഛായയോ ഉള്ളില്ലാത്ത ഹാസ്യത്തിന്റെ അട്ടഹാസദുരന്തങ്ങളോ കയ്യടക്കിയിരുന്ന നമ്മുടെ കാഴ്ചയുടെയും ചിന്തയുടെയും അടരുകളിലേക്കാണ് ശ്രീ. ബാബു രാമചന്ദ്രൻ പെട്ടന്നൊരു ദിവസം കഥകളുടെ ലാവണ്യ ബോധവുമായി കയറി വന്നത്. വെറും കഥകളല്ല, ചരിത്രവും രാഷ്ട്രീയവും വസ്തുനിഷ്ഠവും നിഷ്പ ക്ഷവുമായ വിശകലന ബോധ്യവും അഗാധമാക്കിയ കഥകൾ. ചരിത്രത്തോടും അതിന്റെ ഭാഗമായ ചെറുതും വലുതുമായ സംഭവങ്ങളോടും മനുഷ്യരോടും നമ്മുക്കിത്രയും പ്രതിപത്തിയും താല്പര്യവുമുണ്ട് എന്ന് നമ്മെ തന്നെ ബോധ്യപ്പെടുത്തിയത് വല്ലാത്തൊരു കഥയാണ്.


ഒരുപിടി വല്ലാത്ത കഥകളുടെ പുസ്തകമാണിത്. ശ്രീ. ബാബു രാമചന്ദ്രന്റെ ഭാഷയിൽ പറഞ്ഞാൽ, കഥകളുടെ പെരുങ്കടലിലേക്ക് ഒരു മുങ്ങാംകുഴിയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മൊസാദ് മുതൽ മൈക്കിൾ ജാക്സൺ വരെയുള്ള ജീവിതങ്ങളിലേക്കാണ് ഈ പുസ്തകം വായനക്കാരെ മുങ്ങാംകുഴിയിടാൻ ക്ഷണിക്കുന്നത്. അവസാനിക്കാത്ത കൗതുകത്തോടെ കമ്പോട് കമ്പ് വായിക്കാനാവുന്ന വിചിത്ര ജീവിതങ്ങളും സംഭവങ്ങളുമാണ് ഈ കഥകളിൽ ഓരോന്നും. സമഗ്രവും സത്യ സന്ധവുമായ ചരിത്രാന്വേഷണത്തിന്റെ വഴിയാണ് എഴുത്തുകാരന്റേത് എന്നത് ഈ പുസ്തകത്തെ കൂടുതൽ തികവുറ്റതാക്കുന്നു.


ഒരു നല്ല വായനക്കാരനാണ് നിങ്ങളെങ്കിൽ ഈ പുസ്തകം നിങ്ങൾക്ക് വിലമതിക്കാനാവാത്ത ഒരു അനുഭൂതിയായിരിക്കും സമ്മാനിക്കുക എന്നുറപ്പ്. നിരന്തരവായനയ്ക്ക് പ്രചോദിപ്പിക്കുന്ന ഒരു റഫറൻസ് ഗ്രന്ഥമാണിത്.


*മൊസാദ്*

*കശ്മീരി പണ്ഡിറ്റുകളുടെ പലായനം*

*അഡോൾഫ് ഹിറ്റ്ലർ*

*മൈക്കിൾ ജാക്സൺ*

*യാസർ അറഫാത്ത്*

* ഈദി അമീൻ*

*കാർഗിൽ വിജയകഥ*

* മഹാത്മാഗാന്ധി*

*ലയണൽ ആന്ദ്രെസ് മെസ്സി*

*നേതാജി സുഭാഷ് ചന്ദ്രബോസ്*

*ശ്രീ നാരായണഗുരു*

*റോഡ്രിഗോ ദുത്തെർത്തെ*

*റഷ്യൻ വിപ്ലവം*

*No of pages-288*


Write a review

Note: HTML is not translated!