Ex Tax: ₹. 280.00
അനായാസം വായിച്ചുപോകാവുന്ന ഈ ഗ്രന്ഥം ഒരു സംസ്കൃത ചിത്തനായ വ്യക്തിയുടെ ആകർഷകമായ ജീവിതകഥയാണ്. അത്യുന്നതങ്ങളായ ഗിരിശൃംഗങ്ങളെയോ കൂലംകുത്തി പായുന്ന പുഴകളെയോ സാഗരഗാംഭീര്യങ്ങളെയോ ഒന്നും ഇതിൽ തേടേണ്ടതില്ല. സ്വച്ഛന്ദമായി, ശാന്തമായി, മന്ദസ്മിതം തൂകുന്ന നുരകളും ചുഴികളും മാത്രം പ്രദർശിപ്പിച്ചുകൊണ്ട് ഒഴുകുന്ന ഒരു പുഴയോ, സുഗതമായ ഒരു മന്ദസമീരനെപ്പോലെ കാതിനും കണ്ണിനും മനസ്സിനും ജീവിതസൗന്ദര്യത്തിന്റെ പ്രകാശം പകർന്നു നൽകുന്ന അനുഭവസാന്ദ്രതയുടെ മൂർത്തരൂപമോ ആയ ഈ ദേവയാനം മലയാളികളായ വായനക്കാർക്ക് ലഭിക്കുന്ന നല്ല ഒരു സമ്മാനമാണ്.
– അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി
ഗ്രന്ഥകാരൻ, പ്രഭാഷകൻ, അധ്യാപകൻ, ഭരണകർത്താവ്, പണ്ഡിതശ്രേഷ്ഠൻ എന്നിങ്ങനെ വിപുലമായ അംഗീകാരം
നേടിയിട്ടുള്ള ഡോ. വി.എസ്. ശർമയുടെ ആത്മകഥ. അദ്ദേഹത്തിന്റെ കലാസാഹിത്യപ്രവർത്തനങ്ങളുടെയും ആത്മീയചിന്തകളുടെയും ദർപ്പണമാണ് ഈ കൃതി.
സംശുദ്ധവും മാതൃകാപരവുമായ ഒരു വ്യക്തിജീവിതത്തിന്റെ അനുഭവാഖ്യാനം
*No of pages-272*