Ex Tax: ₹. 180.00
കിഴക്കൻ യൂറോപ്പിലെ അതിമനോഹരമായ രാജ്യങ്ങളിലൊന്നായ ഉക്രെയ്ൻ , ദ്വീപ് രാജ്യമായ തായ് വാൻ എന്നിവിടങ്ങളിലൂടെ നടത്തിയ യാത്രാനുഭവങ്ങളുടെ പുസ്തകം. മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയ്നിലെ ലോകത്തെ ഞെട്ടിച്ച ആണവ സ്ഫോടനം നടന്ന ചെർണോബിൽ കീവ്, ലിവീവ്, ഒഡേസ എന്നിവിടങ്ങളിലെ നഗരക്കാഴ്ചകൾ, പാറ്റ് നഗരാവശിഷ്ടങ്ങൾ. കാസിലുകൾ തുടങ്ങി ഒട്ടനവധി വിവരണങ്ങളിലൂടെ ഉക്രെയ്ൻ്റെ ചരിത്രം, സമകാലിക സാഹചര്യങ്ങൾ അവതരിപ്പിക്കുന്നതിനോടൊപ്പംതന്നെ ദ്വീപ് രാഷ്ട്രമായ തായ് വാൻെറ അഭൗമസുന്ദരമായ കാഴ്ചകളും പുസ്തകത്തിന് മിഴിവേറുന്നു. വ്യാവസായിക വിപ്ലവത്തിലൂടെ തായ് വാൻ മിറക്കിൾ എന്ന് കേൾവികേട്ട പ്രധാന കാഴ്ചകളായ ചിയാങ് കാഷെക്ക് മെമ്മോറിയൽ ഹാൾ, ലുങ്ഷാൻ ക്ഷേത്രം, തായ്പേയ് 101 , എലിയു ജിയോളജിക്കൽ പാർക്ക്, പങ്ഷിയിലെ വർണ ബലൂണുകൾ തുടങ്ങി ഒട്ടനവധി വിസ്മയങ്ങൾ ഈ പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്നു.
*No of pages-176*
*Original price-240*
*Offer price-180*
*25%off*