Retailed By Gbooks,Kochi
Product Code: DC-115
Availability: In Stock
₹. 136.00 ₹. 170.00
Ex Tax: ₹. 136.00

സാമൂഹികമായ ഉത്കണ്ഠകളും പുതിയ കാലത്തിന്റെ സങ്കീര്‍ണ്ണതകളുമാണ് ടി.പി. വേണുഗോപാലന്റെ കഥകളുടെ അടിയൊഴുക്ക്. സമൂഹമാധ്യമങ്ങളെ മുഖ്യപരിസരമായി പരിഗണിച്ചുകൊണ്ടുള്ള കഥകളിലും പരുക്കനായ ജീവിതയാഥാര്‍ത്ഥ്യങ്ങളാണ്, അവയിലെ കാപട്യത്തെ തുറന്നുകാട്ടാന്‍ കഥാകൃത്ത് പ്രയോജനപ്പെടുത്തുന്നത്. അധിനിവേശത്തിന്റെ പുതിയ ആയുധങ്ങളായി സൈബര്‍ ഇടങ്ങള്‍ ഈ കഥകളില്‍ വര്‍ത്തിക്കുന്നു. നാട്ടുമനുഷ്യരെയും നാട്ടുഭാഷയെയും നാട്ടുപമകളെയും കൂട്ടുപിടിച്ചാണ് ഈ മേല്‌ക്കോയ്മക്കെതിരേ കഥാകൃത്ത് സമരം ചെയ്യുന്നത്. നാം നേടിയെടുത്ത സാംസ്‌കാരികവും സാമൂഹികവുമായ മുന്നേറ്റങ്ങളെപ്പോലും തീര്‍ത്തും മായ്ച്ചുകളയത്തക്ക നിലയില്‍ ജാതി, മത, ആഢ്യത്തങ്ങളും തറവാടിത്തഘോഷണങ്ങളും പുതിയ സൈബര്‍ കാലത്ത് അതിശക്തമായി തിരിച്ചുവരുമ്പോള്‍ അതിനെതിരേയുള്ള ജാഗ്രതകൂടിയാവുന്നു ഈ കഥകള്‍. പിഞ്ഞിക്കീറാന്‍ തുടങ്ങിയ മനുഷ്യജീവിതങ്ങളെ തുന്നിച്ചേര്‍ക്കാന്‍ തിടുക്കപ്പെടുന്ന പതിനൊന്നു കഥകളുടെ സമാഹാരം

Original price-170

Offer price-136

20%off

Write a review

Note: HTML is not translated!