Retailed By Gbooks,Kochi
Product Code: S-77
Availability: In Stock
₹. 209.00 ₹. 246.00
Ex Tax: ₹. 209.00

വർഷം 1989. സ്റ്റോക്‌ഹോമിൽ വേനൽക്കാലത്തിന്റെ ആദ്യദിവസങ്ങളിലാണ് കഥ ആരംഭിക്കുന്നത്. ഒരു കഫെയിൽ വെയ്റ്ററായി ജോലി ചെയ്യുകയാണ് യൊഹാൻ. അർമാദജീവിയാണ് അവൻ. രതിയും ലഹരിയും കൂട്ടുകെട്ടുകളും ഒഴിയാത്ത ജീവിതം. എന്നാൽ ഉള്ളിൽ ശൂന്യവുമാണ്. രാത്രിയിലെ പൂരം തൊഴിലിനേയും ബന്ധങ്ങളെയും ബാധിക്കുന്നുണ്ട്, പക്ഷെ അതിൽ അവന് വിഷമമില്ല. അടുത്ത പെണ്ണ്, അടുത്ത ലഹരി... അത് മാത്രമായിരുന്നു ചിന്ത. മൂക്കിൽനിന്ന് ചോര വരുംവരെ പൊടി വലിച്ചുകയറ്റും, എംടിവിയുടെ മുന്നിൽകിടന്നാണ് ഉറക്കം. നൂല് പൊട്ടിയ പട്ടംപോലെ എങ്ങോട്ടോ പറക്കുന്ന യുവാക്കളുടെ ജീവിതമാണ് ഇവിടെ പേർ ഹാഗ്മൻ ആവിഷ്‌കരിക്കുന്നത്.


പേർ ഹാഗ്മൻറെ ആദ്യകൃതി സ്വീഡിഷ് സാഹിത്വത്തിൽ ഒരു കൊടുങ്കാറ്റുപോലെയാണ് ആഞ്ഞടിച്ചത്. മാസ്റ്റർപീസുകൾക്ക് സാധാരണ സംഭവിക്കാറുള്ളതുപോലെ, ചിലർ അതിനെ വാനോളം പുകഴ്ത്തിയെങ്കിൽ മറ്റു ചിലർക്ക് അത് ജുഗുപ്‌സാവഹമായിരുന്നു. എന്നാൽ പുസ്‌തകത്തിന്റെ വിൽപ്പനയെ അത് ബാധിച്ചില്ല. തലമുറകൾ മാറുമ്പോഴും ഈ നോവൽ സ്വീഡനിൽ ആവേശമായി തുടരുന്നു.

*Original price-246*

*Offer price-209*

Write a review

Note: HTML is not translated!