Product Code: M-887
Availability: In Stock
₹. 204.00 ₹. 240.00
Ex Tax: ₹. 204.00

*സൂപ്പർ സാപ്പിയൻസ്*


സൂപ്പര്‍ സാപ്പിയന്‍സ് എന്ന നോവല്‍ പാരായണക്ഷമതയാര്‍ന്നതും പുതുപാതകളിലേക്ക് സധീരം കടന്നുകയറുന്നതും കുറ്റാന്വേഷണനോവലെന്ന നിലയിലും സയന്‍സ് ഫിക്ഷന്‍ എന്ന നിലയിലും ധര്‍മ്മഭ്രംശംവന്നുപോകുന്ന ലോകഗതിയെക്കുറിച്ചുള്ള അപായഭീതിയാല്‍ ചകിതവും ചലിതവും ആയ രചനയാണ്. മലയാളത്തിലെ കുറ്റാന്വേഷണരചനാപാതയില്‍ നിര്‍ണായകമായ ഒരു സാംസ്‌കാരികകരുനീക്കമായിത്തന്നെ ഈ എഴുത്തിനെ കാണാം. രക്ഷകര്‍ ശിക്ഷകരാകുന്ന കാലത്ത്, ശിക്ഷ രക്ഷയായും വിപരിണാമം നേടുന്നു എന്ന ആശയത്തെ ഉള്‍വഹിക്കുന്ന സൂപ്പര്‍ സാപ്പിയന്‍സ് മനുഷ്യകുലത്തിന്റെ പ്രയാണവേഗത്തില്‍ വിജ്ഞാനികളുടെ ദുരയും സ്വാര്‍ത്ഥതയും സന്തുഷ്ടിയുടെ സംഹാരയന്ത്രങ്ങളായിത്തീരുന്നതിന്റെ സാക്ഷിമൊഴിയാകുന്നു.


-അൻവർ അബ്‌ദുള്ള


Write a review

Note: HTML is not translated!