VALKYRIES - DEVADOOTHIKALUMAYORU SAMAAGAMAM
₹. 177.00 ₹. 230.00
Ex Tax: ₹. 177.00
Ex Tax: ₹. 177.00
എന്തുകൊണ്ടാണ് നമുക്കേറ്റവും പ്രിയപ്പെട്ടവയെ നാം നശിപ്പിക്കുന്നത്? ഭൂതകാലവുമായുള്ള ഏറ്റുമുട്ടലിന്റെ കഥപറയുന്ന ഈ പുസ്തകത്തിൽ പൗലോ കൊയ്‌ലോ എതിരിടുന്നത് ഈ ചോദ്യത്തെയാണ്. പൗലോയും പത്‌നിയും ചേർന്ന് മൊഹാവി മരുഭൂമിയുടെ ചുട്ടുകരിക്കുന്ന ചൂടിൽ നാല്പത് ദിവസം നീണ്ടുനിൽക്കുന്ന അന്വേഷണയാത്രയുടെ ഉദ്വേഗജനകമായ വിവരണമാണ് വാൽകൈറീസ്. അവിടെവച്ച് അവർ മരുഭൂമിയിൽക്കൂടി ബൈക്കിൽ കറങ്ങി നടക്കുന്ന ദേവദൂതികളായ വാൽകൈറീസുകൾ എന്ന പോരാളിവനിതകളെ കണ്ടെത്തുന്നു. ഇതൊരു ആധുനികകാല സാഹസികനോവൽ മാത്രമല്ല, മനുഷ്യന്റെ ആത്മശങ്കകളും ഭീതികളുമായുള്ള പോരാട്ടത്തിന്റെ കണ്ടെത്തൽ കൂടിയാണ്. ആത്യന്തികമായി ഭൂതകാലത്തിനോട് ക്ഷമിച്ചുകൊണ്ട് ഭാവിയിൽ വിശ്വസിക്കുവാനുള്ള ശക്തമായ ഒരു സന്ദേശം നൽകുകകൂടിയാണ് വാൽകൈറീസ്.