Ex Tax: ₹. 120.00
റബ്ബോനി എന്നാൽ ആത്മീയഗുരു. വെളിച്ചത്തിന്റെ ആത്മ ജ്ഞാനം. റബ്ബോനി എന്ന വാക്കിന്റെ ജന്മപ്പടവുകളിലേക്ക് ഇറങ്ങിച്ചെന്നാൽ ഹീബ്രു ഭാഷയിൽ ഒഴികെ മറ്റൊന്നിലേക്കും മൊഴിമാറ്റത്തിനു പിടിതരാത്ത മൗലികവഴക്കം കാണാം. അതിനാൽ മലയാളത്തിലും റബ്ബോനി റബ്ബോനിതന്നെ.വേദപുസ്തകത്തിലെ അങ്ങേയറ്റം ഭാവതീവ്രമായ സന്ദർ ഭത്തിലാണ്, മറിയയുടെ തിരിച്ചറിവിന്റെ അകംപൊരുളിൽ നിന്ന,് ഈ ആത്മഗതം ഉ ണ്ടാവുന്നത്. അതൊരു സംബോധനയല്ല. മലിനയെന്ന് വിളിക്കപ്പെട്ട അവൾക്ക് സ്വന്തം പരിശുദ്ധി ബോധിപ്പിക്കേണ്ട കാര്യമില്ല. അവൾ അവളായി തുടരുന്നു.എന്നാൽ ആത്മജ്ഞാനത്തിന്റെ സ്വയംബോധ്യത്തിൽ അവൾ ആ വാക്കിലേക്ക് എത്തുകയാണ്. ആ വാക്കിന് വേണ്ടിയാ യിരുന്നു മഗ്ദലനയുടെ ജീവിതം! അവളുടെ ജീവിതത്തിൽ നിന്ന് ആ വാക്ക് വ്യവകലനം ചെയ്താൽ പിന്നെ അവൾ ഇല്ല. സ്വയമുരുകലിന്റെ മഹാബോധ്യത്തിൽനിന്ന് മറിയം ആവിഷ്‌കരിച്ച പദം ഇന്നും മറക്കാനാവാത്ത വിധം സൃഷ്ടിയുടെ അമ്ലമായി നിലനിൽക്കുകയല്ലേ? സർഗ്ഗാത്മകതയുടെ അതിതീവ്രമായ വ്യവഹാരസ്ഥലിയിലാണ് ഈ വേദ സന്ദർഭം.മഗ്ദലനയുടെ സർഗാത്മകതയാണ് റബ്ബോനി.- സി. ഗണേഷ്