Ex Tax: ₹. 344.00
സിനിമാസാക്ഷരത മാത്രമായിരുന്നില്ല വേണുച്ചേട്ടന്റെ പ്രവർത്തനങ്ങൾ പകർന്നു നൽകിയിരുന്നത്. ചലച്ചിത്രങ്ങളിലെ പലവിധ ചലനങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം സിനിമകളെ അഴിച്ചുനോക്കാനും വായിച്ചെടുക്കാനും പഠിപ്പിക്കുകയും
പ്രേരിപ്പിക്കുകയും ചെയ്യുന്ന സൗന്ദര്യശാസ്ത്ര കോഴ്സുകളായും വർത്തിച്ചു ആ ചിത്രവർത്തമാനങ്ങളും ലിഖിതങ്ങളും, പഴയ ടി. വി. പ്രോഗ്രാമിൽ നിന്ന് കാഴ്ചക്കാലങ്ങൾ എന്ന പുസ്തകത്തിലേക്കെത്തുമ്പോൾ ഒരുപാട് വിസ്മൃതിയും വൈപുല്യവുമുള്ളതായി മാറുന്നുണ്ട് കെ.ബി.വേണു എന്ന സിനിയാത്രികന്റെ പയണങ്ങൾ. നാനാതരം സിനിമകളുടെ അടരുകളിലൂടെ നെടുകെയും കുറുകെയും കുത്തനെയും കീഴ്കനെയും കയറുകയും ഇറങ്ങുകയും അലയുകയും തിരിയുകയും തങ്ങുകയും തിരയുകയുമൊക്കെ ചെയ്യുന്നുണ്ട് നിതാന്തസഞ്ചാരി. സിനിമകളിലേക്ക് മാത്രമല്ല കാലത്തിലേക്കും ചരിത്രത്തിലേക്കും വ്യക്തിയിലേക്കും
സമൂഹത്തിലേക്കുമുള്ള അന്വേഷണയാത്രകൾ കൂടിയാണിവ. ചിലപ്പോഴെങ്കിലുമത് അവനവനിലേക്കുള്ള തീർത്ഥയാത്രയുമാകുന്നു. പേരെടുത്തു പറയാൻ കഴിയാത്ത വിധത്തിൽ പരന്നു കിടക്കുന്നുണ്ട് ഇതിൽ പരാമർശിക്കപ്പെടുന്ന സിനിമകളും സിനിമാക്കാരും.
അവതരികയിൽ ബിപിൻ ചന്ദ്രൻ
Original price-430
Offer price-344
20%off