KRISHNA GATHA
₹. 319.00 ₹. 399.00
Ex Tax: ₹. 319.00
Ex Tax: ₹. 319.00
മലയാളഭാഷയുടെ മഹനീയതയെയും ആത്മവീര്യത്തെയും പ്രശോഭിപ്പി ക്കുന്ന കൃഷ്ണഗാഥ ഓരോ മലയാളിയുടെയും പൈതൃകസമ്പത്താണ്. കൃഷ്ണഗാഥയെന്നും കൃഷ്ണപ്പാട്ടെന്നും വിളിക്കപ്പെട്ടുപോന്ന ഈ കൃതി മലയാളത്തനിമയുടെ മനോഹരമായ നിദര്‍ശനമാണ്. ഓരോ ഭാരതീയന്റെയും രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള കൃഷ്ണകഥ, സാധാരണ ക്കാര്‍ക്കുകൂടി ആസ്വാദ്യമാവുന്ന കവിതയായി അവതരിപ്പിക്കപ്പെട്ടിരിക്കു കയാണ് ഗാഥയില്‍. ധര്‍മ്മരക്ഷകനും ആ്രശിത വത്സലനുമായ കൃഷ്ണെന്റ എത്രകേട്ടാലും മതിവരാത്ത ബാലലീലകളും രാസക്രീഡയുമെല്ലാം മഞ്ജരി യുടെ മനോഹാരിതയില്‍, ഗാഥയുടെ താളത്തില്‍ കേള്‍ക്കുമ്പോള്‍ അതൊരു അപൂര്‍വ്വാനുഭവമായിത്തീരുന്നു. സാഹിത്യപുഷ്ടി, രസപുഷ് കലത, അചുംിതങ്ങളായ പ്രയോഗങ്ങള്‍ എന്നിവയാല്‍ സര്‍വ്വാതിശായി യായി നിലകൊള്ളുന്ന ഈ മഹാകാവ്യം ലോകധര്‍മ്മങ്ങളെയും സന്മാര്‍ ഗ്ഗവിശുദ്ധിയെയും വിളംബരം ചെയ്യുന്നു.